ബംഗാള്‍ ഉള്‍ക്കടലിലിൽ പുതിയ ന്യൂനമര്‍ദ്ദം ഉണ്ടായതിനെ തുടർന്ന് ഇന്നുമുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങൾക്ക് കടുത്ത് മഴ മുന്നറിയിപ്പ്
ദില്ലി : ബംഗാള്‍ ഉള്‍ക്കടലിലിൽ പുതിയ ന്യൂനമര്‍ദ്ദം ഉണ്ടായതിനെ തുടർന്ന് ജൂണ്‍ 10 മുതല്‍ കിഴക്കന്‍ സംസ്ഥാനങ്ങൾക്ക് കടുത്ത് മഴ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നിറിയിപ്പ് നൽകിയത്.
ന്യൂനമർദ്ദത്തെ തുടർന്ന് കേരളത്തിന്റെ തീരത്ത് ജൂണ്‍ 10-ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രമാണ് ഇത് അറിയിച്ചത്. മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാള്‍, ഒഡിഷ, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, സിക്കിം എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്പെടാന്‍ ന്യൂനമര്‍ദം കാരണമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.