പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ പുതിയ തീരുമാനം

0

കുവൈറ്റ് സിറ്റി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശ്വാസമായി കുവൈറ്റിന്റെ തീരുമാനം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീക്കുന്നു. വാക്സിന്‍ സ്വീകരിച്ച കുവൈറ്റ് താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, അസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്സിനുകള്‍. ഈ വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈറ്റ് മന്ത്രിസഭ നീക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് നിയന്ത്രണങ്ങളോടെ നീക്കുകയാണന്ന് മന്ത്രിസഭ അറിയിച്ചു. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന അസ്ട്രാസെനക കൊവിഷീല്‍ഡ് വാക്സിന് കുവൈറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. അതേസമയം ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അംഗീകാരം നല്‍കിയിട്ടില്ല.

You might also like