കൊവിഡില്‍ നിന്നും സംരക്ഷണത്തിനായി ത്രിദിന പ്രാര്‍ത്ഥനയജ്ഞം

0

ഡല്‍ഹി: രാജ്യം മുഴുവന്‍ കൊവിഡ് ബാധയുടെ ഭീതിയില്‍ ആയിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍വ്വ ശക്തനായ ദൈവത്തില്‍ നിന്നും കരുണയും സംരക്ഷണം യാചിച്ചുകൊണ്ട് ആര്‍ച്ച്‌ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ ഫരീദാബാദ് രൂപതയില്‍ ത്രിദിന പ്രാര്‍ത്ഥനായജ്ഞം നടത്തപ്പെടുന്നതായിരിക്കും. മെയ് 7, 8, 9 (വെള്ളി, ശനി, ഞായര്‍ ) തിയതികളില്‍ വൈകിട്ട് 6 മണി മുതല്‍ 8 മണി വരെയായിരിക്കും പ്രാര്‍ത്ഥനയജ്ഞം നടത്തപ്പെടുക.

പ്രശസ്ത ധ്യാന ഗുരുക്കന്‍മാരായ ഫാ. ബേസില്‍ മൂക്കന്‍ തോട്ടത്തില്‍, ഫാ. ഫ്രാന്‍സിസ് കര്‍ത്താനം, ഫാ. ആന്റോ സി. എം . ഐ, ഫാ. വര്‍ഗ്ഗീസ് ഇത്തിതറ, ഫാ. സോജി ഓലിക്കല്‍ , സി. വിനീത , സി. മരിയ ജീസ്, ഷെവലിയാര്‍ സിറില്‍ ജോണ്‍ , ശ്രീ അജിന്‍ ജോസഫ് , ശ്രീ രന്‍ജു വര്‍ഗ്ഗീസ് എന്നിവര്‍ ധ്യാനം നയിക്കും. ആര്‍ച്ച്‌ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരും സന്ദേശം നല്‍കും .

സൂം ആപ്ലിക്കേഷന്‍ വഴിയായും രൂപതയുടെയ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിഗ്സിലും തല്‍സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും.

You might also like