പാസ്റ്റർ കെ പി ജോസിന്റെ മകൻ ബൈക്കപകടത്തിൽ മരണമടഞ്ഞു

0

തിരുവല്ല : മല്ലപ്പള്ളി ആനിക്കാട് ബെഥേൽ ഹൗസിൽ കർത്തൃദാസൻ പാസ്റ്റർ കെ പി ജോസിന്റെ മകനും, ഇന്ത്യ പെന്തകോസ്ത് ദൈവസഭ കുവൈറ്റ്‌ സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ബെൺൺസൻ തോമസിന്റെ ഭാര്യാ സഹോദരനുമായ എബിൻ ജോസാണ് (24 വയസ്സ്) ഫെബ്രുവരി 12 ശനിയാഴ്ച്ച റ്റി കെ റോഡിലെ മനയ്ക്കച്ചിറയിൽ ഉണ്ടായ ബൈക്ക് ആക്സിഡന്റിൽ മരണമടഞ്ഞത്.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ ആയിരുന്നു അപകടം. എതിർ ദിശയിൽ നിന്നും വന്ന കാറിൽ തട്ടിയ സ്കൂട്ടർ, റ്റിപ്പർ ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നു. മരണപ്പെട്ട എബിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയയിൽ ഓർക്കുക.

You might also like