ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് എറണാകുളം റീജിണൽ പാസ്റ്റർ താനുവേലിൽ റ്റി. റ്റി. ഏബ്രഹാം (68) നിര്യാതനായി

0

രാമമംഗലം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകനും എറണാകുളം റീജിണൽ പാസ്റ്ററുമായ താനുവേലിൽ റ്റി.റ്റി. എബ്രഹാം (68) നിര്യാതനായി. ഭൗതീക ശരീരം ഭവനത്തിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്നു.

സംസ്കാരശുശ്രുഷകൾ ഫെബ്രുവരി 25 വെള്ളി രാവിലെ 9.00 മണിക്ക് ഭവനത്തിൽ ആരംഭിച്ചു സംസ്കാരം വൈകിട്ട് 4.00 ന് പുത്തൻകുരിശുള്ള സഭാസെമിത്തേരിയിൽ നടക്കും.

ഭാര്യ: വെൺപാലാ തോട്ടുപുറം കുടുംബാഗം അച്ചാമ്മ ഏബ്രഹാം

മക്കൾ: എബി ഏബ്രഹാം, സാം ഏബ്രഹാം മരുമക്കൾ: മിന്ന എബി, റിബേക്ക സാം.

ഐപിസി പാമ്പാക്കുട സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി. റ്റി. തോമസിന്റെ മൂത്ത സഹോദരനാണ്. പ്രിയ ദൈവദാസന്റെ വേര്‍പാടില്‍ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ, ഉയർപ്പിൻ്റെ പൊൻപുലരിയിൽ വീണ്ടു കാണമെന്ന പ്രത്യാശയോടെ, ഐപിസി പാമ്പാക്കുട സെന്റർ ദുഃഖവും ക്രിസ്തുവിലുള്ള പ്രത്യാശയും രേഖപ്പെടുത്തി.

You might also like