223 കോടി ശമ്പളക്കുടിശിക തീര്‍ക്കാന്‍ ഇടപെട്ട് അബുദാബി കോടതി;തൊഴിലാളികള്‍ക്ക് ആശ്വാസം

0

ശമ്പളക്കുടിശിക നല്‍കാനുള്ള 3806 തൊഴിലാളികള്‍ക്ക് അബുദാബി ലേബര്‍ കോടതി ഇടപെടലിലൂടെ മുഴുവന്‍ പണവും തിരിച്ചുകിട്ടി. 223 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമായ പണമായിരുന്നു തൊഴിലാളികള്‍ക്ക് നല്‍കാനുണ്ടായിരുന്നത്. ഈ പാദത്തില്‍ തങ്ങള്‍ക്ക് മുന്നിലെത്തിയ തൊഴില്‍ സംബന്ധമായ പരാതികളില്‍ 98 ശതമാനത്തോളം അബുദാബി ലേബര്‍ കോടതി പരിഹരിച്ചു. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1932 തൊഴില്‍ തര്‍ക്ക കേസുകളാണ് കോടതിയ്ക്ക് മുന്നിലെത്തിയത്. ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനായി രൂപംനല്‍കിയ ‘ഇന്‍ക്വയര്‍’ പ്ലാറ്റ്‌ഫോം വഴി 806 പരാതികളും രജിസ്റ്റര്‍ ചെയ്തിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കോടതി 98 ശതമാനത്തോളം കേസുകളും തീര്‍പ്പാക്കിയത്.

You might also like