കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കാറിൽ ഉണ്ടായിരുന്ന 5 പേരും മരിച്ചു

0

 

കോഴിക്കോട് വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു

കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു.

കാറില്‍ യാത്ര ചെയ്ത പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ അഞ്ച് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. ഇവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

You might also like