ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരു കുടുംബം രക്ഷപെട്ടത് തലനാരിഴയ്ക്ക്

0

ഇടുക്കി : കാല്‍വരി മൗണ്ട് റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. തിരുവല്ല സ്വദേശി മാത്യു പി. ജോസഫിന്റെ കാറിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല.

മാത്യുവും, ഭാര്യയും, മക്കളുമടക്കം അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. മറ്റ് വാഹന യാത്രക്കാരാണ് കാറില്‍ തീ പടര്‍ന്ന വിവരം മാത്യുവിനോട് പറഞ്ഞത്. കാര്‍ നിര്‍ത്തി അഞ്ച് പേരും പുറത്തിറങ്ങിയപ്പോഴേക്കും തീ പടര്‍ന്നു കഴിഞ്ഞിരുന്നു. തലനാരിഴയ്ക്കാണ് മാത്യുവും കുടുംബവും രക്ഷപ്പെട്ടത്.

സംഭവത്തില്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. തീ പിടിക്കാനുളള കാരണം വ്യക്തമായിട്ടില്ല.

You might also like