ആലപ്പുഴയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0

ആലപ്പുഴ ബൈപ്പാസില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചത് ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന്‍ ആഷ്‌ലിന്‍ ആന്റണി (26) ആണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്.

അപകടമുണ്ടായത് മാളിമുക്ക് മേല്‍പ്പാലത്തിന് സമീപത്തുവച്ചാണ്. കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ ആഷ്‌ലിന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയില്‍ കുമാറിന്റെ മകന്‍ ജിഷ്ണു (24) പരുക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

You might also like