സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തി; മണിമലയാറ്റില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

0 141

പത്തനംതിട്ട: തിരുവല്ലയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. വള്ളംകുളത്ത് മണിമലയാറ്റിലാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. പൂവപ്പുഴ സ്വദേശി സംഗീത്(34) നെയാണ് കാണാതായത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു സംഗീത്. മണിലയാറിലെ പൂവപ്പുഴ തടയണക്ക് സമീപമാണ് സംഗീത് ഒഴുക്കില്‍പ്പെട്ടത്. തിരുവല്ലയില്‍ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിക്കുമെന്ന് അഗ്നിശമന സേന അറിയിച്ചിട്ടുണ്ട്.

You might also like
WP2Social Auto Publish Powered By : XYZScripts.com