കൊ​ച്ചി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ന​ഴ്സ് മ​രി​ച്ചു.

0

കൊ​ച്ചി: മി​നി ലോ​റി ഇ​ടി​ച്ച്‌ സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​യാ​യ ന​ഴ്‌​സ് മ​രി​ച്ചു. എ​റ​ണാ​കു​ളം മ​ര​ട് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ ചേ​ര്‍​ത്ത​ല വാ​ര​ണം​ക​ണ്ട​ത്തി​ല്‍ സ്വ​ദേ​ശി​നി അ​നു തോ​മ​സ് (32) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.45 ഓ​ടെ മാ​ട​വ​ന ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​ല​പ്പു​ഴ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന അ​നു സി​ഗ്‌​ന​ല്‍ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്‌​കൂ​ട്ട​ര്‍ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ള്‍ വൈ​റ്റി​ല ഭാ​ഗ​ത്തു​നി​ന്ന് അ​മി​ത​വേ​ഗ​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്ന ലോ​റി സി​ഗ്ന​ല്‍ തെ​റ്റി​ച്ചെ​ത്തി ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ യു​വ​തി മ​രി​ച്ച​താ​യാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​യു​ന്ന​ത്. മൃ​ത​ദേ​ഹം ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​ന​ങ്ങാ​ട് പോ​ലീ​സ് മേ​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു വ​രു​ന്നു.  ഭ​ര്‍​ത്താ​വ് അ​നു തോ​മ​സ് വി​ദേ​ശ​ത്താ​ണ്. മ​ക​ന്‍: എ​ല​ന്‍.

You might also like