യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിടെ അപകടം: ബൈക്ക് യാത്രക്കാരന്‍ മരിച്ചു

0

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്റെ പ്രചാരണത്തിനിടെ ഉച്ചയോടെ ആര്യനാട്ടുവച്ചായിരുന്നു അപകടം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആര്യനാട് തുമ്ബുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്.

പ്രദീപ് ബൈക്കില്‍ സഞ്ചരിക്കവെ റോഡുവക്കില്‍ നിറുത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറക്കുകയും ഇതിലിടിച്ച്‌ നിലത്തുവീഴുകയുമായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കനായില്ല. പ്രചാരണത്തിനെത്തിയവരുടേതാണ് കാര്‍ എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു.

You might also like