ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാവിന് ദാരുണാന്ത്യം

0

മാ​ന​ന്ത​വാ​ടി: ഓ​ട്ടോ​റി​ക്ഷ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച്‌ യു​വാവിന് ദാരുണാന്ത്യം. പ​ന​മ​രം കാ​പ്പു​ഞ്ചാ​ല്‍ സ്വ​ദേ​ശി, നി​ല​വി​ല്‍ ക​ണി​യാ​മ്ബ​റ്റ​യി​ല്‍ താ​മ​സി​ക്കു​ന്ന കി​ണ്ടി​മൂ​ല നാ​രാ​യ​ണ​െന്‍റ മ​ക​ന്‍ മ​നോ​ജ് (36) ആ​ണ് അപകടത്തില്‍ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ കു​റു​വ റോ​ഡി​ല്‍ താ​ഴെ കു​റു​ക്ക​ന്മൂ​ല​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം ഉണ്ടായത്. സ​ഹ​യാ​ത്രി​ക​നാ​യ അ​ഞ്ചു​കു​ന്ന് ച​ക്ക​ന്‍ കു​ഴി​യി​ല്‍ പ്ര​ദീ​ഷി (30) നെ ​ഗു​രു​ത​ര പ​രി​ക്കോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ര്‍ പ​യ്യ​മ്ബ​ള്ളി ക​ണ​നം​പൊ​തി​യി​ല്‍ യോ​ഹ​ന്നാ​ന്‍ (53), പ​ട​മ​ല മു​ള്ള​ന്‍​ത​റ കോ​ള​നി​യി​ലെ പ്ര​വീ​ണ (17), ബി​ന്ദു ബാ​ല​ന്‍ (39), പ​യ്യ​മ്ബ​ള്ളി ഊ​ത്തു​കു​ഴി​യി​ല്‍ വ​ര്‍​ഗീ​സ് (60) എ​ന്നി​വ​ര്‍ പ​രി​ക്കു​ക​ളോ​ടെ വ​യ​നാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി. മ​രി​ച്ച മ​നോ​ജ് കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ്. ഭാ​ര്യ: അ​ശ്വ​തി. മ​ക്ക​ള്‍: മി​ന്നു, മു​ന്ന.

You might also like
WP2Social Auto Publish Powered By : XYZScripts.com