കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധത്തിനിടെ ഗതാഗതക്കുരുക്ക്: പ്രതിഷേധിച്ച് നടന്‍ ജോജു

0 296
കൊച്ചി ∙ ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ നടൻ ജോജു ജോർജിന്റെ രോഷ പ്രകടനം. ദേശീയ പാതയിൽ ഇടപ്പള്ളി മുതൽ വൈറ്റില വരെ റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് ഉപരോധ സമരം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടർന്ന് ദേശീയ പാതയിൽ വൻ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങളും രോഗികള് ഉള്പ്പെടെ നൂറുകണക്കിന് ആളുകളും അരമണിക്കൂറിലേറെ വഴിയില് കുടുങ്ങിയതോടെയാണ് ജോജു അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
രണ്ട് മണിക്കൂറോളമായി ആളുകള് കഷ്ടപ്പെടുകയാണെന്നും താന് ഷോ കാണിക്കാന് വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്ജ് ഇത്തരത്തില് പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള് വിളിച്ചുപറഞ്ഞു. താന് പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്കിയ മറുപടി.
You might also like
WP2Social Auto Publish Powered By : XYZScripts.com