അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ നീക്കവുമായി കേന്ദ്രം; യാത്രക്ക് സജ്ജമാകാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം

0

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജിതമാക്കി. രണ്ട് വിമാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കാന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അടിയന്തര യാത്രക്ക് തയാറാകാനാണ് ജീവനക്കാര്‍ക്ക് ലഭിച്ച നിര്‍ദേശം. കാബൂളില്‍ നിന്ന് ഡല്‍ഹിയിേലക്കുള്ള വിമാനം ഉച്ചക്ക് 12.30ന് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എയര്‍ ഇന്ത്യ മാത്രമാണ്​ അഫ്​ഗാനിലേക്ക്​ സര്‍വീസ്​ നടത്തുന്നത്​.

താലിബാന്‍ സേന തലസ്​ഥാനമായ കാബൂളില്‍ പ്രവേശിച്ച ഞായറാഴ്​ച വൈക​ുന്നേരം ത​ന്നെ 129 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക്​ എത്തിയിരുന്നു. തിങ്കളാഴ്​ചയും സര്‍വീസ്​ നടത്തുമെന്നും ഡല്‍ഹി-കാബൂള്‍-ഡല്‍ഹി സര്‍വീസ്​ നിര്‍ത്തിവെക്കാന്‍ പദ്ധതിയില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ഞായറാഴ്​ച ഉച്ചക്ക്​ ശേഷം 40 യാത്രക്കാരുമായാണ്​ എയര്‍ ഇന്ത്യ AI-243 വിമാനം കാബൂളിലേക്ക്​ പറന്നത്​. ഇന്ത്യന്‍ സമയം ഉച്ചക്ക്​ 12.45ന്​ ഡല്‍ഹിയില്‍ നിന്ന്​ പുറപ്പെട്ട വിമാനത്തിന്​ കാബൂള്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ഒരു മണിക്കുര്‍ വൈകിയാണ്​ എയര്‍ ട്രാഫിക്​ കണ്‍ട്രോളി​ന്‍റെ അനുമതി ലഭിച്ചത്. സ്​ഥിതിഗതികള്‍ സൂഷ്​മമായി നിരീക്ഷിച്ചു വരികയാണെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി.

You might also like