അഹമ്മദാബാദില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ആളുകളുടെ മേല്‍ ഐ 20 കാര്‍ പാഞ്ഞു കയറി; ഒരാള്‍ മരിച്ചു, നാലു പേര്‍ക്ക് പരിക്ക്‌

0

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്ന ആളുകളുടെ മേല്‍ ഐ 20 കാര്‍ പാഞ്ഞു കയറി. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 4 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലഭിച്ച വിവരമനുസരിച്ച്‌ കാറില്‍ 4 പേര്‍ ഉണ്ടായിരുന്നു. നാലുപേരും ഈ അപകടത്തിന് അവിടെ നിന്ന് രക്ഷപ്പെട്ടു.അപകടത്തിന് ശേഷം പോലീസ് കാര്‍ ഡ്രൈവറെയും മറ്റുള്ളവരെയും തിരയാന്‍ തുടങ്ങി.

ഐ 20 അപകടം നടന്ന സ്ഥലത്ത് അമിത വേഗതയില്‍ പോവുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ഉയര്‍ന്ന വേഗത കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായും അത് നടപ്പാതയില്‍ കയറിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സിസിടിവിയില്‍ കാറിന്റെ വേഗതയും നടപ്പാതയില്‍ കയറുന്ന വീഡിയോയും പതിഞ്ഞിട്ടുണ്ട്‌. പോലീസ് അന്വേഷണം നടത്തിവരികയാണ്.

You might also like
WP2Social Auto Publish Powered By : XYZScripts.com