യാത്രക്കാരുടെ ബാഗേജില്‍ ഇളവ് നല്‍കി എയര്‍ ഇന്ത്യ.

0

യാത്രക്കാരുടെ ബാഗേജില്‍ ഇളവ് നല്‍കി എയര്‍ ഇന്ത്യ. തിരുവനന്തപുരം, കൊച്ചി, മുംബൈ, ജയ്പൂര്‍, അമൃത് സര്‍, ലക്‌നോ എന്നിവിടങ്ങളിലേയ്ക്ക് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ബാഗേജില്‍ ഇളവ് നല്‍കിയത്.

ഇക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് 40 കിലോ ഗ്രാമും ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 50 കിലോഗ്രാമും ബാഗേജ് കൊണ്ടുപോകാമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

അതേസമയം, ഒരു പെട്ടിയില്‍ 32 കിലോ ഗ്രാം മാത്രമേ അനുവദിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ് സൈറ്റായ www.airindia.in സന്ദര്‍ശിക്കാം.

You might also like