ലാൻഡിങ് ഗീയറുകൾക്ക് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി.

0

കുംഭ്‌ഗ്രാം: ലാൻഡിങ് ഗീയറുകൾക്ക് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. പിൻ ചക്രങ്ങളിലൊന്നിലെ തകരാർ കണ്ടതിനെ തുടർന്നാണ് പറന്നുയർന്ന ഉടൻ തന്നെ വിമാനം നിലത്തിറക്കിയത്. അസമിലെ സിൽചാറിലാണ് സംഭവം.

യാത്രക്കാരുമായി കൊൽക്കത്തയിലേക്ക് യാത്ര ചെയ്ത എയർബസ് എ 319 വിമാനത്തിന്‍റെ തകരാർ കുംഭ്‌ഗ്രാം വിമാനത്താവളത്തിൽ വെച്ചാണ് ശ്രദ്ധയിൽപ്പെട്ടത്. 124 മുതൽ 156 വരെ യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഇടത്തരം വാണിജ്യ പാസഞ്ചർ ഇരട്ട എഞ്ചിൻ ജെറ്റ് വിമാനമാണ് എയർബസ് എ 319.

You might also like