രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ള്‍​ക്ക് ചി​ല​വേ​റും; ടി​ക്ക​റ്റ് നി​ര​ക്ക് ഉ​യ​ര്‍​ത്തി

0

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വി​മാ​ന യാ​ത്ര​ക​ള്‍​ക്ക് ചി​ല​വേ​റും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ളു​ടെ ഏ​റ്റ​വും കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ടി​ക്ക​റ്റ് നി​ര​ക്ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ് വ​ര്‍​ധി​പ്പി​ച്ചു. പു​തു​ക്കി​യ നി​ര​ക്ക് ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ പ്രാ​ബ്യ​ല​ത്തി​ല്‍ വ​രും.

ഡ​ല്‍​ഹി -തി​രു​വ​ന​ന്ത​പു​രം വി​മാ​ന യാ​ത്ര ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ഞ്ഞ തു​ക 8700 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു. ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 7,400 രൂ​പ​യും പ​ര​മാ​വ​ധി നി​ര​ക്ക് 20,400 രൂ​പ​യു​മാ​ണ്. കൊ​ച്ചി- പൂ​നെ, തി​രു​വ​ന​ന്ത​പു​രം -മും​ബൈ വി​മാ​ന യാ​ത്ര​യ്ക്ക് കു​റ​ഞ്ഞ നി​ര​ക്ക് 4700 രൂ​പ​യും ഉ​യ​ര്‍​ന്ന ചാ​ര്‍​ജ് 13,000 രൂ​പ​യു​മാ​കും.

You might also like