ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു

0

 

ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു. യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് നടപടി.

34 അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഇന്ത്യയിലുള്ളത്. ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിൽ നിലവിൽ സംവിധാനമുണ്ട്. യു.എ.ഇ അംഗീകരിച്ച സ്വകാര്യ ലാബുകളുമായി സഹകരിച്ചായിരിക്കും സംവിധാനം ഏർപെടുത്തുക.

You might also like