ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

കൊച്ചി: രാജ്യദ്രോഹ കേസിൽ ഐഷ സുൽത്താനക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നേരത്തെ ഹൈക്കോടതി ഐഷക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചാനൽ ചർച്ചക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്.
ലക്ഷദ്വീപ് ബിജെപി നേതാവ് അബ്ദുൽ ഖാദർ ഹാജിയാണ് ഇവർക്കെതിരെ പരാതി നൽകിയത്. ലക്ഷദ്വീപ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന തോന്നലിനെ തുടർന്നാണ് ഐഷ ഹൈക്കോടതിയെ സമീപിച്ചത്.