ഐപിസി ആലപ്പുഴ ഈസ്റ്റ് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം. വി വർഗീസ് വിരമിച്ചു, പാസ്റ്റർ ബി. മോനച്ചന്‌ പുതിയ ചുമതല

0

ആലപ്പുഴ : ഐ പി സി സീനിയർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം. വി വർഗീസ് പ്രായാധിക്യത്താൽ 98-ാമത് വയസ്സിൽ ഡിസ്ട്രിക്ട് ചുമതലയിൽ നിന്ന് വിരമിച്ചു. ഇന്ത്യാ പെന്തക്കോസ്ത്‌ ദൈവസഭ കേരളാ സ്റ്റേറ്റിന്റെ ആദ്യത്തെ പ്രസിഡണ്ടും അനുഗ്രഹീത വേദാ അധ്യാപകനും അനേകം അനുഭവ സമ്പത്തുകൾ കൊണ്ടും പ്രായം കൊണ്ടും ഐപിസിയിലെ ഏറ്റവും പ്രായമുള്ള അനുഗ്രഹീതനായ കർത്തൃദാസനാണ്‌ പാസ്റ്റർ എം. വി വർഗീസ്.

പാസ്റ്റർ ബി. മോനച്ചൻ പുതിയ സെന്റർ മിനിസ്റ്ററായി നിയമിതനായി. പ്രശസ്ത സുവിശേഷ പ്രഭാഷകനും ഗ്രന്ഥകാരനുമാണ് പാസ്റ്റർ ബി. മോനച്ചൻ.

പാസ്റ്റർ എം വി വർഗീസും ഡിസ്ട്രിക്ട് ജനറൽ ബോഡിയും നല്കിയ അപേക്ഷയിലാണ് മെയ് 3ന് കൂടിയ ഐ പി സി സ്റ്റേറ്റ് പ്രസ്ബിറ്ററി നിയമനം നല്കിയത്.

You might also like