ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, കോവിഡ് വേരിയന്‍റുകള്‍ക്ക് എവിടെയും എത്തിപ്പെടാന്‍ ശേഷിയുണ്ടെന്ന് പഠനം, ആശങ്ക

0

ന്യൂഡല്‍ഹി: പുതിയ കോവിഡ് വേരിയന്‍റുകള്‍ക്ക് എവിടെയും എപ്പോഴും എത്തിപ്പെടാന്‍ കഴിയുമെന്ന പുതിയ കേന്ദ്രസര്‍ക്കാര്‍ പഠനം ആശങ്കയുയര്‍ത്തുന്നു. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളില്‍ നടത്തിയ പഠനത്തിലാണ് ഈ വൈറസുകള്‍ക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാന്‍ കഴിയുമെന്ന് കണ്ടെത്തിയത്.

ദേശീയ രോഗപ്രതിരോധ ബോര്‍ഡ് ഡയറക്ടര്‍ ഡോ. എസ്.കെ സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്. ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് എന്നീ വേരിയന്‍റുകളിലാണ് പഠനം നടത്തിയത്. കാപ്പ, ബി1617.3 എന്നീ വേരിയന്‍റുകളെക്കുറിച്ച്‌ ബോര്‍ഡ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘രണ്ട് തരത്തിലുള്ള പഠനങ്ങളാണ് തങ്ങള്‍ നടത്തിയത്. പുറത്തുനിന്നും വരുന്ന ആശങ്കയയുര്‍ത്തുന്ന വേരിയന്‍റുകളെക്കുറിച്ചും ഡെല്‍റ്റ പ്ലസ് വേരിയന്‍റ് നമ്മുടെ രാജ്യത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും. ഇപ്പോള്‍ പുതിയ വേരിയന്‍റുകളെക്കുറിച്ചും പഠനം നടത്തേണ്ടി വന്നിരിക്കുകയാണ്. അവക്ക് എപ്പോള്‍ എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് അതിനുകാരണം.’

You might also like