ദൈവ വിശ്വാസിയായ ബൈഡന്‍’ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്നത് മാരക പാപം: കടുത്ത വിമര്‍ശനവുമായി പ്രമുഖ ടെലിവിഷന്‍ അവതാരക

0

 

 

വാഷിംഗ്‌ടണ്‍: ദൈവ വിശ്വാസിയെന്ന്‍ അവകാശപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രമുഖ യു‌എസ് ടെലിവിഷന്‍ അവതാരകയും, രചയിതാവുമായ മേഘന്‍ മക്കെയിന്‍. ബൈഡനേപ്പോലെയുള്ള അബോര്‍ഷന്‍ അനുകൂലികളായ രാഷ്ട്രീയക്കാരുടെ ദിവ്യകാരുണ്യ സ്വീകരണവുമായി ബന്ധപ്പെട്ട പ്രബോധനരേഖ തയാറാക്കുന്നതിന് അമേരിക്കന്‍ മെത്രാന്‍ സമിതി വോട്ടെടുപ്പ് നടത്തിയ സാഹചര്യത്തില്‍ ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ‘എ.ബി.സി’ സംഘടിപ്പിച്ച ‘ദി വ്യൂ’ എന്ന ചാനല്‍ ചര്‍ച്ചക്കിടയിലാണ് മേഘന്‍ തുറന്നടിച്ചത്.

‘ദൈവവിശ്വാസിയായ കത്തോലിക്കന്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബൈഡന്റെ അബോര്‍ഷന്‍ അനുകൂല നിലപാടിനെ “മാരകമായ ആത്മീയ നാശം” എന്നാണ് അവര്‍ വിശേഷിപ്പിച്ചത്. ബൈഡൻ അവകാശപ്പെടുന്നതുപോലെ, താങ്കള്‍ ഒരു ഒരു വിശ്വാസിയായ കത്തോലിക്കനാണെങ്കിൽ, താങ്കള്‍ക്ക് ആത്മീയവിപത്തുണ്ടാക്കുന്ന ഒരു മാരക പാപമാണ് ഗര്‍ഭഛിദ്രമെന്ന് മേഘന്‍ പറഞ്ഞു. 2019-ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ തീരുമാനിക്കുന്നത് വരെ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് നിര്‍ത്തലാക്കുവാന്‍ ശുപാര്‍ശചെയ്യുന്ന ‘ഹൈഡ് ഭേദഗതി’യെ പിന്തുണച്ചിരുന്ന ബൈഡന്‍ തന്റെ അടുത്ത ബജറ്റില്‍ അബോര്‍ഷന് വേണ്ടിയുള്ള ഫെഡറല്‍ ഫണ്ടിംഗ് പുനരാരംഭിക്കുവാന്‍ പോവുകയാണെന്ന കാര്യവും അവര്‍ ചൂണ്ടിക്കാട്ടി.

You might also like