ഇന്ത്യയ്ക്ക് അമേരിക്ക കോവിഡ് വാക്സിൻ നേരിട്ട് കൈമാറും; വിളിച്ചറിയിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്

0

 

 

ദില്ലി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിൻ എത്തിക്കുന്നത്.

നരേന്ദ്ര മോദിക്ക് പുറമേ മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്സിൻ നൽകുമെന്ന് വ്യാഴാഴ്ച കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു.

You might also like