ഇസ്രയേൽ-പലസ്‌തീൻ സംഘർഷം| നിലപാട് കടുപ്പിച്ച് അമേരിക്ക

0

 

 

വാഷിംഗ്‌ടൺ: നിലപാട് കടുപ്പിച്ച് അമേരിക്കയും. ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന രാജ്യാന്തരസമൂഹത്തിന്‍റെ ആവശ്യത്തെ അധികനാള്‍ അവഗണിക്കാനാവില്ലെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍, പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനോട് വ്യക്തമാക്കി. അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്ന് യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം ആവശ്യപ്പെട്ടു.

ഇസ്രയേലിന്‍റെ സ്വയം പ്രതിരോധത്തെ പിന്തുണക്കുമെന്ന് പരസ്യമായി പറഞ്ഞെങ്കിലും അധികകാലം ഈ പിന്തുണ തുടരാനാവില്ലെന്ന് ജോ ബൈഡന്‍ വ്യക്തമാക്കിയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. വെടിനിര്‍ത്തലെന്ന രാജ്യാന്തരസമൂഹത്തിന്‍റെ ആവശ്യത്തെ അമേരിക്കയും പിന്തുണകേകേണ്ടി വരും. ഹമാസിന്‍റെ റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ച യൂറോപ്യന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗം, ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

You might also like