സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

0

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ഉത്സവബത്തയും ബോണസും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭയിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപനം നടത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധി സംസ്ഥാനം നേരിടുന്ന ഘട്ടത്തിലും ഇക്കുറി ഓണം ആഘോഷിക്കുവാന്‍ ജീവനക്കാര്‍ക്ക് ഉത്സവബത്തയും ബോണസും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷത്തെപ്പോലെ ഇക്കുറി ശമ്ബള അഡ്വാന്‍സ് ഉണ്ടായിരിക്കുക ഇല്ല.

 

You might also like