കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ച ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദമെന്ന്​ ഫൈ​സ​ർ ക​മ്പ​നി

0

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡി​നെ​തി​രെ വി​ക​സി​പ്പി​ച്ച ആ​ൻ​റി​വൈ​റ​ൽ ഗു​ളി​ക​ക്ക്​ എ​ത്ര​യും പെ​​ട്ടെ​ന്ന്​ അം​ഗീ​കാ​രം ന​ൽ​കാ​ൻ ഫു​ഡ്​ ആ​ൻ​ഡ്​ ഡ്ര​ഗ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നോ​ട്​ അ​ഭ്യ​ർ​ഥി​ച്ച് ഫൈ​സ​ർ ക​മ്പ​നി.

ഗു​ളി​ക 90 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന്​ അവകാശപ്പെട്ട ഫൈ​സ​ർ ക​മ്പ​നി ഇത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ മ​ര​ണ​നി​ര​ക്കും ആ​ശു​​പ​ത്രി​വാ​സ​വും 90 ശ​ത​മാ​ന​മാ​യി കു​റ​ക്കാ​ൻ സാ​ധി​ക്കു​മെന്നും അറിയിച്ചിട്ടുണ്ട്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 775 മു​തി​ർ​ന്ന​വ​രി​ലാ​ണ്​ ക​മ്പ​നി ഗു​ളി​ക പ​രീ​ക്ഷി​ച്ച​ത്. ഇ​തി​ൽ കു​റ​ച്ചു​പേ​ർ​ക്ക്​ മ​റ്റൊ​രു മ​രു​ന്നും ന​ൽ​കി. ക​മ്പ​നി​യു​ടെ ഗു​ളി​ക ക​ഴി​ച്ച​വ​രി​ൽ 89​ ശ​ത​മാ​നം ഫ​ല​പ്രാ​പ്​​തി​യു​ള്ള​താ​യി ക​മ്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. മ​രു​ന്നു ക​ഴി​ച്ച ഒ​രു ശ​ത​മാ​നം ആ​ളു​ക​ളെ മാ​ത്ര​മാ​ണ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടി വ​ന്ന​ത്. അ​തി​ൽ​ത​ന്നെ ആ​രും മ​ര​ണ​പ്പെ​ട്ടി​ട്ടി​ല്ലെന്നും കമ്പനി അവകാശപ്പെടുന്നു.

You might also like