ബാങ്ക്‌ തട്ടിപ്പ്‌ നടത്തിയ യുവ വ്യവസായി അറസ്‌റ്റില്‍.

0

ന്യൂഡല്‍ഹി: വന്‍ബാങ്ക്‌ തട്ടിപ്പ്‌ നടത്തിയ യുവ വ്യവസായി അറസ്‌റ്റില്‍. 25 ബാങ്കുകളില്‍ നിന്നായി നാലായിരം കോടി രൂപയുടെ തട്ടിപ്പാണ്‌ ഇയാള്‍ നടത്തിയത്‌. ഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.
പെട്രോള്‍ പമ്പ്‌, സ്റ്റാര്‍ട്ട്‌അപ്‌, അലൂമിനിയം സ്‌ക്രാപ്‌ യൂണിറ്റ്‌, സ്വകാര്യ ബസ്‌ സര്‍വീസ്‌ എന്നീ സംരംഭങ്ങള്‍ നടത്തുന്ന വിനയ്‌ ശര്‍മ്മ(42) ആണ്‌ പിടിയിലായത്‌. വ്യാജരേഖകള്‍ കാട്ടിയാണ്‌ ഇയാള്‍ ബാങ്കുകളില്‍ നിന്ന്‌ വായ്‌പകള്‍ നേടിയത്‌. എന്നാല്‍ ഇത്‌ തിരിച്ചടച്ചില്ല. തുടര്‍ന്നാണ്‌ പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.

You might also like