പരിഹരിക്കാൻ കഴിയാത്ത പ്രശ്നവും ചിന്താകുലവും

0

താഴെ കൊടുത്തിരിക്കുന്ന ചരിത്രം ചാർളി ചാപ്ലിൻ എന്ന വ്യക്തിയെ പറ്റി ഗൂഗിൾ നൽകിയത് ആണ് .

1889 ഏപ്രിൽ 16 ന് ബ്രിട്ടനിലെ ഒരു ദരിദ്ര കുടുംബത്തിൽ പിറന്ന ചാൾസ് സ്പെൻസർ ചാപ്ലിന്റെ ചെറുപ്പകാലം പട്ടിണിയുടെയും ഇല്ലായ്മയുടെയും നടുവിലായിരുന്നു. അഞ്ചാം വയസ്സുമുതൽ അഭിനയിച്ചുതുടങ്ങിയ ചാർളി ചാപ്ലിൻ 80-ആം വയസ്സുവരെ അഭിനയരംഗത്തു തുടർന്നു. ചാപ്ലിൻ ഏറ്റവും കൂടുതൽ തവണ അവതരിപ്പിച്ചത് “ട്രാമ്പ്” എന്ന കഥാപാത്രമായിരുന്നു. ജാക്കറ്റും വലിയ പാന്റും ഷൂസും കറുത്ത തൊപ്പിയും ധരിച്ച ട്രാമ്പ്, നല്ല മനസ്സും നല്ല ശീലങ്ങളുമുള്ള ഒരു കഥാപാത്രമായിരുന്നു. ഭാഷകൾക്കതീതനായി ലോകത്തെ ഒരു പോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അദ്ദേഹം വിളബിയ ഓരോ വാക്കിലും ചിരിയോടൊപ്പം ചിന്തയുമടങ്ങിയിരുന്നു.

ഉള്ളിലുള്ള വിഷമങ്ങൾ പുറത്തുകാട്ടാതെ സദാ പുഞ്ചിരിക്കുന്ന ഒരു കോമാളിയുടെ വേഷമാണ് ചാപ്ലിൻ പലപ്പോഴും അവതരിപ്പിച്ചിട്ടുള്ളത്. ഏതൊരു വിഷമ ഘട്ടങ്ങളിലും പതറാതെ മുന്നോട്ടു പോകണമെന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ഓരോ സിനിമകളിലുമുണ്ട്. വ്യക്തിജീവിതത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടിരുന്ന ചാപ്ലിൻ അവയൊക്കെ സധൈര്യം നേരിട്ടിരുന്നു. താരപ്രഭയിൽ മയങ്ങിക്കഴിയാതെ പൊതു വിഷയങ്ങളിൽ തന്റേതായ നിലപാടുകളിൽ ഉറച്ചുനിന്നിരുന്ന ചാപ്ലിന് നിരവധി വിമർശനങ്ങളും നേരിടേണ്ടതായി വന്നു.

അദ്ദേഹത്തിന്റെ ജീവിതം വളരെയധികം കഷ്ടത നിറഞ്ഞതായിരുന്നു. എന്നാൽ അദ്ദേഹം അതിനെ ജയിച്ചു.

ഒരോ 40 സെക്കന്റിലും ഒരാൾ ലോകത്ത് ആത്മഹത്യ ചെയ്യുന്നു.

പ്രിയ സ്നേഹിതാ, ജിവിത യാത്രയിൽ പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ആളുകൾ ആദ്യം ചിന്തിക്കുന്നത് ആത്മഹത്യ ചെയ്യുക എന്നാണ്. എന്നാൽ ഒരിക്കലും അത് പരിഹാരമല്ല. ഈ കോവിഡ് കാലത്തെ പ്രതിസന്ധിയിൽ മനുഷ്യർ ആദ്യം ഓർക്കുന്നത് ആത്മഹത്യയാണ്.

പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നവും ഇല്ല . അതിന് കഴിയുന്ന നാഥന്റെ പാദപീഠത്തിൽ വരിക..

🌹🌷🌹🌹🌹🌹🌹🌹🌹

വിശുദ്ധ ബൈബിൾ പറയുന്നു:-

1 പത്രൊസ് 5:6-7

അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.

അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.

യോഹന്നാൻ 16:33

നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.

🍇🌹🍇🌹🌹🌹🌹🌹🌹

ശുഭ ദിനം ആശംസിച്ചു കൊണ്ട്

ക്രിസ്തുവിൽ

പാസ്റ്റർ ചെറിയാച്ചൻ ടി.ജി.

You might also like