പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കി ആര്യ

0

തിരുവനന്തപുരം : പ്രതിപക്ഷത്തിന്‍റെ രൂക്ഷ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യയെ എകെജി സെന്‍ററിലെ എല്‍കെജി കുട്ടിയെന്ന് അടക്കം പ്രതിപക്ഷം അധിക്ഷേപിച്ചിരിന്നു. സോഷ്യല്‍ മീഡിയകളിലെ സൈബര്‍ ആക്രമണങ്ങള്‍ക്കും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കും ശക്തമായ മറുപടിയാണ് ആര്യ കോര്‍പ്പറേഷന്‍ മീറ്റിംഗിനിടെ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

ആരുടേയും പേരെടുത്ത് പറയാതെ ആയിരുന്നു ആര്യയുടെ മറുപടി രൂക്ഷമായി നല്‍കിയത്. ഇടതുപക്ഷത്തിന്‍റേയും പ്രതിപക്ഷത്തിന്‍റേയും ആളുകള്‍ക്ക് സമൂഹമാധ്യമങ്ങളിലെ നിലവിട്ടുള്ള പെരുമാറ്റത്തിനും ആര്യ ശക്തമായ മറുപടി നല്‍കി.

You might also like