അസമില്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച ഡോക്ടര്‍ക്ക് ഒരേസമയം രണ്ട് കൊവിഡ് വകഭേദങ്ങള്‍ സ്ഥിരീകരിച്ചു

0

ദിബ്രുഗര്‍: അസമിലെ ദിബ്രു്ഗര്‍ ജില്ലയില്‍ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച ഡോക്ടര്‍ക്ക് രണ്ട് കൊവിഡ് വൈറസ് വകഭേദം സ്ഥിരീകരിച്ചു. ആര്‍ഫ, ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

ഒരു വകഭേദം ബാധിക്കുന്നതിനു സമാനമാണ് രണ്ട് വകഭേദം ഒരേ സമയം സ്ഥിരീകരിക്കുന്നതെന്ന് റീജ്യനല്‍ മെഡിക്കല്‍ റിസര്‍ച്ച്‌ സെന്ററിലെ ഡോ. ബി ജെ ബൊര്‍കകൊതി പറഞ്ഞു.

രണ്ട് വകഭേദം സ്ഥിരീകരിച്ചതുകൊണ്ട് പ്രത്യേകിച്ച്‌ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. രോഗബാധയുടെ തീക്ഷ്ണത അതുകൊണ്ട് വര്‍ധിക്കില്ല. ഒരു മാസമായി രോഗിയുടെ ശാരീരികാവസ്ഥ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യസ്ഥിതി പൂര്‍വരൂപം പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

അസമില്‍ 17,454 സജീവരോഗികളാണ് ഉള്ളത്. സംസ്ഥാനത്തെ രോഗമുക്തര്‍ 5,26,607 പേരും മരണങ്ങള്‍ 5,019ഉം ആണ്.

You might also like