അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം ചരിത്രം കുറിച്ച്‌ സിമിയോണി.

0

ഇന്നലെ ചെല്‍സിക്ക് എതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് അര്‍ഹിച്ച പെനാള്‍ട്ടി ലഭിക്കാതിരുന്ന വലിയ വിവാദമായി മാറിയിരിക്കുകയാണ്. റഫറി അത് പെനാള്‍ട്ടി ആണെന്ന് സമ്മതിച്ചിരുന്നു എന്നും അത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ മഗ്വയറിനോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്നും ലൂക് ഷോ ഇന്നലെ മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

പെനാള്‍ട്ടി ആണെങ്കിലും ആ പെനാള്‍ട്ടി നല്‍കിയാ വിവാദവും പ്രശ്നങ്ങളും ആകും എന്നും അതാണ് നല്‍കാത്തത് എന്ന് റഫറി പറഞ്ഞതായും ലൂക് ഷോ പറയുന്നു.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഒരുപാട് പെനാള്‍ട്ടി ലഭിക്കുന്നു എന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പെനാള്‍ട്ടി ലഭിക്കുന്നത് കുറയുകയും ചെയ്തു.

ഇത് ക്ലബിന് എതിരായ അജണ്ടയാണെന്ന് മത്സര ശേഷം പരിശീലകന്‍ ഒലെ ഗണ്ണാര്‍ സോള്‍ഷ്യാര്‍ പറഞ്ഞു. 100% ആ ഹാന്‍ഡ് ബോള്‍ പെനാള്‍ട്ടിയാണ്. എന്നാല്‍ എല്ലാവരും കൂടെ യുണൈറ്റഡിന് പെനാട്ടി നല്‍കരുത് എ‌ന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഒലെ പറഞ്ഞു. മുമ്ബ് ലമ്ബാര്‍ഡ് ചെല്‍സി പരിശീലകനായിരിക്കെ പറഞ്ഞതൊക്കെ റഫറിമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നും ഒലെ പറഞ്ഞു.

You might also like