പൊലീസിനെ ആക്രമിച്ച് മാതാപിതാക്കൾ; അവസരം മുതലാക്കി പ്രതിയുടെ രക്ഷപ്പെടൽ

0

കൊല്ലം കുണ്ടറയിൽ അറസ്റ്റ് രേഖപ്പെടുത്താനെത്തിയ പൊലീസിനെ ആക്രമിച്ച് പ്രതിയുടെ മാതാപിതാക്കള്‍. അവസരം മുതലാക്കി പ്രതി ഓടി രക്ഷപെട്ടു. അയല്‍വാസിയെ വധിക്കാന്‍ ശ്രമിച്ചകേസില്‍ ഒന്നാം പ്രതിയായ പടപ്പാക്കര ഫാത്തിമ ജംഗ്ഷൻ സ്വദേശി അബിൻ ചാൾസാണ് രക്ഷപ്പെട്ടത്.  മാവേലിക്കരയില്‍ കൊലപാതക കേസിൽ പ്രതിയായ അബിന്‍ ജാമ്യത്തിലിറങ്ങിയതറിഞ്ഞാണ് എ.എസ്.ഐ സതീശൻ, സി.പി.ഒ റിജു എന്നിവർ വീട്ടിലെത്തിയത്. വീട്ടിൽ നിന്ന് പുറത്തിറക്കി അറസ്റ്റ് രേഖപ്പെടുത്താനൊരുങ്ങുമ്പോൾ പ്രതിയുടെ അച്ഛനും അമ്മയും പൊലീസിനെ ആക്രമിച്ചു. ഈ സമയം പ്രതി ഓടി രക്ഷപെടുകയായിരുന്നു. 

You might also like