നെയ്യാര്‍ഡാമില്‍ പൊലീസിനു നേരെയുണ്ടായ ആക്രമണം: ഒരാള്‍ പിടിയില്‍

0

തിരുവനന്തപുരം: നെയ്യാര്‍ഡാമിനു സമീപം പൊലീസിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തു. കഞ്ചാവ് മാഫിയ സംഘത്തില്‍പ്പെട്ട ആളാണ് പിടിയിലായത്.

കുളത്തുമ്മല്‍ സ്വദേശി അമനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം. ഇവര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

പ്രതികളുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമനെ അറസ്റ്റ് ചെയ്തത്.

ആക്രമണത്തില്‍ പരിക്കേറ്റ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ സിപിഒ ടിനു ജോസഫ് ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് കോട്ടൂര്‍, വ്‌ളാവട്ടി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

You might also like