അട്ടപ്പാടിയിൽ കനത്ത മഴ; മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

0

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്.

ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

You might also like