ബഹ്റൈനില്‍ നിന്ന് വീണ്ടും ഇന്ത്യയ്ക്ക് സഹായം; 760 ഓക്‌സിജന്‍ സിലിണ്ടറുകളും 10 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളുമായി നാവികസേനയുടെ കപ്പല്‍ പുറപ്പെട്ടു

0

 

 

മനാമ: ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകളുള്‍പ്പെടെ വഹിച്ച് കപ്പല്‍ പുറപ്പെട്ടു. ബഹ്‌റൈനിലെ പ്രവാസി ഇന്ത്യന്‍ സംഘടനകളും സ്വദേശി സംഘടനകളും നല്‍കിയ 760 ഓക്‌സിജന്‍ സിലിണ്ടറുകളും 10 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകളും വഹിച്ചാണ് ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് തര്‍കാഷ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്.

ബഹ്‌റൈനും ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തിനും ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ശേഖരിക്കുന്നതിനുള്ള സമുദ്രസേതു-2 പദ്ധതി പ്രകാരം ഐഎന്‍എസ് തര്‍കാഷ് കഴിഞ്ഞ ദിവസമാണ് ബഹ്‌റൈനിലെത്തിയത്.

You might also like