ഗോള്‍ഡന്‍ വിസ പദ്ധതി പ്രഖ്യാപിച്ച് ബഹ്റൈന്‍; ആദ്യ വ്യക്തിയായി യൂസഫലി

0

മനാമ: ബഹ്റൈന്‍ പ്രഖ്യാപിച്ച 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ(Golden Visa) നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി(M A Yusuff Ali). ഇന്ന് ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോള്‍ഡന്‍ വിസ 001 നമ്പറില്‍ എം എ യുസുഫലിക്ക് നല്‍കാന്‍ തീരുമാനമായത്. ഈ ബഹുമതി ലഭിച്ചത് എന്റെ ജീവിതത്തില്‍ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫക്കും ബഹ്റൈന്‍ സര്‍ക്കാരിനും ആത്മാര്‍ത്ഥമായി നന്ദി പറയുന്നതായും ഗോള്‍ഡന്‍ വിസ നമ്പര്‍ 001 ലഭിച്ച ശേഷം യൂസഫലി പറഞ്ഞു.

You might also like