ബലൂചിസ്ഥാനില്‍ ഭീകരാക്രമണം; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു

0

പാകിസ്ഥാനില്‍ ബലൂചിസ്ഥാനിലുണ്ടായ ഭീകരാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബലൂചിസ്ഥാനിലെ സിബി ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ പാക് സൈനികര്‍ തെരച്ചിലും നിരീക്ഷണവും ശക്തമാക്കി. ബലൂചിസ്ഥാനില്‍ അശാന്തി വര്‍ധിച്ചതില്‍ പ്രതിപക്ഷനേതാവ് ഷെഹ്ബാസ് ഷെരീഫ് ആശങ്ക പ്രകടിപ്പിച്ചു. ക്രമസമാധാന സ്ഥിതിക്ക് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

You might also like