ബംഗ്ലാദേശില്‍ വിവാഹ യാത്രക്കിടെ മിന്നലേറ്റ് 16 പേര്‍ മരിച്ചു.

0

ധക്ക: ബംഗ്ലാദേശില്‍ വിവാഹ യാത്രക്കിടെ മിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെന്‍വബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലായിരുന്നു അപകടം. ബോട്ടിലൂടെ നദി മാര്‍ഗം വിവാഹ സ്ഥലത്ത് എത്തിയ സംഘം മഴ വന്നതോടെ ഒരു ഷെഡില്‍ കയറുകയായിരുന്നു. അതിനിടെയുണ്ടായ തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടം.

വധു ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാലവര്‍ഷത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലൂം റിപോര്‍ട്ട് ചെയ്തിരുന്നു.

 

You might also like