വാഹനങ്ങളുടെ ബാങ്ക് എൻ.ഒ.സിയ്ക്കായി ഇനി അലയണ്ട, പുതിയ സംവിധാനവുമായി മോട്ടോർ വാഹന വകുപ്പ്

0

തിരുവനന്തപുരം:വാഹന കൈമാറ്റത്തിന് ഇനി ബാങ്കുകളില്‍ എന്‍ഒസിക്ക് വേണ്ടി അലയേണ്ടതില്ലെന്ന് വകുപ്പ് മന്ത്രി ആന്റണി രാജു.ഇതിനായി ബാങ്കുകളെ ഗതാഗത വകുപ്പിന്റെ ‘വാഹന്‍’ വെബ് സൈറ്റുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാഹനത്തിന്റെ ബാങ്ക് വായ്പാ സംബന്ധമായപൂര്‍ണ്ണ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും ബാങ്കില്‍ നിന്ന് ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുവാനും അത് ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിക്കുവാനും അല്ലെങ്കില്‍ അത് അപ്‌ലോഡ് ചെയ്യുവാന്‍ ഓണ്‍ലൈന്‍ സേവനദാതാക്കളെ സമീപിക്കേണ്ടി വരുന്നതും വാഹന ഉടമകള്‍ക് ബുദ്ധിമുട്ടാണെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അത് കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

You might also like