ഭാരതീയ വിദ്യാ ഭവനില്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം; ക്‌ളാസുകള്‍ ഓണ്‍ലൈനായി നടത്തും

0 315

ഭാരതീയ വിദ്യാഭവന്റെ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം കേന്ദ്ര നടത്തുന്ന ബിരുദാനന്തര ബിരുദ ജേര്‍ണലിസം ഡിപ്ലോമക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 20 വയസ്സ് തികഞ്ഞ ആര്‍ക്കും അപേക്ഷിക്കാം. പത്രപ്രവര്‍ത്തന രംഗത്തും സ്ഥാപനങ്ങളിലും ബന്ധപെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

ക്ലാസ് സമയം വൈകിട്ട് 6 മുതല്‍ 8 വരെ. കൊവിഡ് ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയി നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷ ഫോറം ഭവന്‍സിന്റെ പൂജപ്പുരയിലുള്ള ഓഫീസില്‍ നിന്ന് പ്രവര്‍ത്തി ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. സമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ച് വരെ. കൂടുതല്‍ വിവരങ്ങള്‍ക്കായി 9496938353 എന്ന നമ്ബറില്‍ വിളിക്കുക.

You might also like
WP2Social Auto Publish Powered By : XYZScripts.com