ബേപ്പൂരില്‍ നിന്ന് 16 തൊഴിലാളുകളുമായി പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല

0

ബേപ്പൂരില്‍ നിന്ന് മെയ് 5ന് 16 തൊഴിലാളുകളുമായി പോയ മത്സ്യബന്ധന ബോട്ട് ഇതുവരെ കണ്ടെത്താനായില്ല. അജ്മീര്‍ഷാ എന്ന ബോട്ടാണ് മെയ് 5ന് ബേപ്പൂരില്‍ നിന്ന് പോയത്. കടലില്‍ പോയ ബോട്ടുകളെല്ലാം ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തിരികെ വന്നിരുന്നു. കോസ്റ്റ് ഗാര്‍ഡാണ് കടല്‍ക്ഷോഭത്തില്‍ പെട്ടുപോയവരെ കരയിലെത്തിച്ചത്.

എന്നാല്‍ അജ്മീര്‍ഷാ ബോട്ട് തിരിച്ചുവരാത്തതില്‍ ആശങ്കയിലാണ് കുടുംബങ്ങള്‍.സര്‍ക്കാരിനും പോലീസിനും ബോട്ടുടമകള്‍ പരാതി നല്‍കിയിട്ടുണ്ട്. നാവിക സേന കൂടി കോസ്റ്റ് ഗാര്‍ഡിനൊപ്പം തെരച്ചില്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. കൂടാതെ തെരച്ചില്‍ മുംബൈ ഭാഗത്തെ പുറംകടലില്‍ കൂടി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ ബോട്ടിലുള്ളത് തമിഴ്‌നാട്ടില്‍ നിന്നുള്ള പന്ത്രണ്ട് പേരും ബംഗാളില്‍ നിന്നുള്ള നാല് പേരുമാണ്.

You might also like