വചനം പ്രസംഗിക്കുക, സമയത്തിലും അസമയത്തിലും ഒരുങ്ങി നിൽക്കുക.(2 തിമോത്തിയോസ് 4:2)

0

വചനം പ്രസംഗിക്കുക, സമയത്തിലും അസമയത്തിലും ഒരുങ്ങി നിൽക്കുക.
2 തിമോത്തിയോസ് 4:2

ഏത്കാലാവസ്ഥയിലുംവചനം(സുവിശേഷം) പ്രസംഗിക്കുക. ഏത് സാഹചര്യത്തിലും സുവിശേഷം പ്രചരിപ്പിക്കുക ,കാരണം ഏത് കാലാവസ്ഥയിലും തണുപ്പിലും, ചൂടിലും ,മഴയത്തും, വെയിലത്തും, കൊറോണ ലോക്ക് ഡൗൺ കാലത്തുംവചനം പ്രസംഗിക്കുക. നമ്മുടെ കർത്താവിൻ്റെ മഹത്ത്വമേറിയ സുവിശേഷത്തിന് ബന്ധനമില്ലല്ലോ! എന്തുകൊണ്ടെന്നാൽ യേശുക്രിസ്തുവിൻ്റെ സുവിശേഷത്തിലൂടെയുള്ള പാപക്ഷമയും, വീണ്ടും ജനനവും പ്രാപിക്കാതെ പതിനായിരങ്ങൾ ഓരോ ദിവസവും നിത്യ നരകം ലക്ഷ്യമാക്കി പൊയ്ക്കൊണ്ടിരിക്കുന്നു.

പാപത്തിൻ്റെ ശമ്പളം മരണമത്രേ (നിത്യ നരകം) ദൈവത്തിൻ്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
റോമർ 6:23

ജീവപുസ്തകത്തിൽപേരെഴുതിക്കാണാത്ത ഏവനേയും തീപ്പൊയ്കയിൽ തള്ളിയിടും.

വെളിപ്പാട് 20:15

You might also like