കോവിഡ് കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതി തയ്യാറാക്കി ജോസ്മോനും അജിയും

0

പാറശാല: കോവിഡ് കാലം മാനവരാശിക്ക് കഷ്ടതകൾ സമ്മാനിക്കുമ്പോഴും അതിന്റെ മധ്യത്തിൽ അനേക ദൈവമക്കൾ ദൈവത്തോടും ദൈവ വചനത്തോടും കൂടുതൽ അടുത്തു എന്നത് ശ്രദ്ധേയമാണ്. ഇക്കാലത്തിനിടയിൽ പലരും ലോക്ക്ഡൗൺ കാലത്ത് ബൈബിൾ കയ്യെഴുത്തു പ്രതികൾ തയ്യാറാക്കിയത് പ്രത്യേക പ്രശംസിക്കപ്പടേണ്ടതു തന്നെയാണ്. അങ്ങനെയുള്ള രണ്ടു സംഭവങ്ങളാണ് തിരുവനന്തപുരം ജില്ലയുടെ തെക്കേ അറ്റത്തു നിന്ന് ജനശ്രദ്ധയിൽ വന്നിരിക്കുന്നത്.

1. എൻ.എസ്. ജോസ്മോൻ ബൈബിൾ കൈ കെ‍ാണ്ട് എഴുതണമെന്ന ആഗ്രഹം സാക്ഷാത്കരിച്ചു പാറശാല കുറുങ്കുട്ടി ജിസാ കോട്ടേജിൽ എൻ.എസ് ജോസ്മോൻ.  2020 മാർച്ച് 23ന് ആണ്  എഴുത്തിന് തുടക്കം. 2000 പേജ് പൂർത്തിയാക്കാൻ 264 ദിവസം  എഴുത്ത് നടന്നു. സമയം കൂട്ടി നോക്കിയപ്പോൽ ചെലവിട്ടത് 831 മണിക്കൂർ. കളിയിക്കാവിള മുസ്‌ലിം ആർട്സ് കോളജ് ജീവനക്കാരനാണ് ജോസ്മോൻ ദിവസവും മൂന്ന് മുതൽ നാല് മണിക്കൂർ വരെ എഴുത്തിനായി മാറ്റിവയ്ക്കും. പേന കെ‍ാണ്ട് അച്ചടിക്കു തുല്യമായി വടിവെ‍ാത്ത അക്ഷരത്തിൽ എഴുതി ബൈൻഡ് ചെയ്ത് ഭംഗി വരുത്തിയതാണ് ജോസ്മോന്റെ പുസ്തകം.

2. അധ്യാപിയായ അജി
ലോക്ഡൗൺ കാലത്ത് ‘വീട്ടിൽതന്നെ ഇരിക്കണ’മെന്ന  നിർദേശം അക്ഷരംപ്രതി പാലിച്ച വീട്ടമ്മയും അധ്യാപികയുമായ ഇ. അജി ബൈബിൾ പകർത്തി എഴുതിയാണ് കഴിഞ്ഞ ലോക്ഡൗൺ വേറിട്ടതാക്കിയത്. അജി എഴുതിയ കയ്യെഴുത്ത് പ്രതിയിൽ ബൈബിളിലെ പഴയ നിയമവും പുതിയ നിയമവും ഉൾപ്പെടെ 3000 പേജുകളുണ്ട്. 5 മാസം കൊണ്ടാണ് എഴുതി പൂർത്തിയാക്കിയത്. കാഞ്ഞിരംകുളം പികെഎസ് ഹയർ സെക്കൻഡറി സുവോളജി വിഭാഗം അധ്യാപികയാണ് ഇ. അജി. ഭർത്താവ് ജി.ആർ. അനിലും ഇതേ സ്കൂളിലെ അധ്യാപകനാണ്. അജിയുടെ കുടുംബവീട് തമിഴ്നാട് അതിർത്തിയിലാണ്. തമിഴ് ഭാഷ നന്നായി വഴങ്ങുന്ന അജി തമിഴ് ബൈബിളും പകർത്തി എഴുതിയിരുന്നു. ഈ കയ്യെഴുത്തുപ്രതിയിലും മൂവായിരത്തിലധികം പേജുകളുണ്ട്.

You might also like