ബിൻലാദൻ താമസിച്ചിരുന്ന സ്ഥലത്തു ബൈബിളുകൾ എത്തിക്കാനുള്ള ബ്രഹത് പദ്ധതിയുമായി മിഷൻ ക്രയി

0 284

ഇസ്ളാമബാദ്: ലോകത്തെ വിറപ്പിച്ചിരുന്ന തീവ്രവാദി നേതാവ് ഒസാമ ബിൻലാദൻ പാക്കിസ്ഥാനിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തുള്ള ഭവനങ്ങളിലേക്ക് ആയിരക്കണക്കിനു ബൈബിളുകൾ എത്തിക്കുന്നു.

പാക്കിസ്ഥാനിലെ അബോട്ടാബാദിലെ കൂറ്റൻ ബംഗ്ളാവിൽ താമസിച്ചിരുന്ന ലാദനെ പത്തു വർഷം മുമ്പാണ് അമേരിക്കൻ സൈന്യം കൊലപ്പെടുത്തിയത്. ഇതിനെത്തുടർന്ന് ഈ വീടും പ്രദേശവും ലോകശ്രദ്ധ നേടിയിരുന്നു.

തുടർന്ന് ഈ വീട് അധികാരികൾ ഇടിച്ചു നിരത്തിയതിനെത്തുടർന്ന് ഇവിടം കുട്ടികൾക്കുള്ള കളിസ്ഥലമാക്കി മാറ്റിയിരുന്നു. എങ്കിലും ഇവിടത്തുകാർക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

മുസ്ളീങ്ങൾ മാത്രം താമസിക്കുന്ന ഈ പ്രദേശത്ത് ക്രിസ്ത്യൻ സംഘടനയായ മിഷൻ ക്രയുടെ അദ്ധ്യക്ഷനായ ജാസൺ വൂൾഫോർഡ് ഈ പ്രദേശത്തുള്ള വീടുകളിലേക്ക് ബൈബിളുകൾ എത്തിക്കാനുള്ള ബ്രഹത് പദ്ധതി പ്ളാൻ ചെയ്തു.

ഇതിനായി 11,000 ഡോളറിന്റെ സഹായം അഭ്യർത്ഥിക്കുകയുണ്ടായി. എന്നെന്നേക്കും ഒരു കരിനിഴലായി കഴിഞ്ഞിരുന്ന അബോട്ടാബാദിലെ ജനങ്ങൾ ജീവവെളിച്ചം ദൈവവചനത്തിലൂടെ കാണട്ടെയെന്ന് ആഗ്രഹിക്കുകയാണ്.

You might also like
WP2Social Auto Publish Powered By : XYZScripts.com