ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് ബൈക്ക് ജലാശയത്തിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു

0

ഹൈദരാബാദ്: തുടര്‍ച്ചയായുള്ള ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് തെലുങ്കാനയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൈക്ക് ജലാശയത്തിലേക്ക് എറിഞ്ഞു. പെട്രോള്‍, ഡീസല്‍, ഗ്യാസ് എന്നിവയുടെ വില വര്‍ധിപ്പിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച സംസ്ഥാനത്തുടനീളം നടന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് എന്‍. ഉത്തംകുമാര്‍ റെഡ്ഡി, വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ. രേവന്ദ് റെഡ്ഡി, പൊന്നന്‍ പ്രഭാകര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

അതേസമയം, ഇന്ധന വില ഇന്നും വര്‍ധിച്ചു. കേരളത്തില്‍ പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ് ഇന്നത്തെ വില.

You might also like