കേന്ദ്രസർക്കാർ ഓഫിസുകളിൽ ബയോമെട്രിക്​ പഞ്ചിങ്​ സംവിധാനം പുന:സ്ഥാപിക്കുന്നു

0

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഓഫിസുകളിൽ ബയോമെട്രിക്​ പഞ്ചിങ്​ സംവിധാനം പുന:സ്ഥാപിക്കുന്നു. കോവിഡ്​ 19 വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നവംബർ എട്ടുമുതൽ വീണ്ടും ബയോമെട്രിക്​ പഞ്ചിങ്​ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

എല്ലാ ജീവനക്കാർക്കും ബയോമെട്രിക്​ പഞ്ചിങ്​ സംവിധാനം തിരികെ കൊണ്ടുവരുമെന്ന്​ കേന്ദ്ര പേഴ്​സനൽ മന്ത്രാലയം അറിയിച്ചു. അടുത്ത തിങ്കളാഴ്​ച മുതൽ സംവിധാനം നിലവിൽ വരുമെന്നും അറിയിച്ചു.
You might also like