ജാഗ്രത// ബ്ലാക്ക് ഫംഗസ്‌ ബാധയിൽ 3 ആഴ്ചയിൽ 150 ശതമാനം വളർച്ച; രാജ്യത്ത് ഇതുവരെ 31,216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചു

0

 

 

ന്യൂഡൽഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളിൽ വൻ വർധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 7057 കേസുകളും 609 മരണവും റിപ്പോർട്ട് ചെയ്തു. ഗുജറാത്ത് 5418 കേസുകൾ 323 മരണം, രാജസ്ഥാൻ 2976 കേസുകൾ 188 മരണം എന്നിങ്ങനെയാണ് കൂടുതൽ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.

ഉത്തർപ്രദേശിൽ 1744 കേസുകളും 142 മരണവും ഡൽഹിയിൽ 1200 കേസുകളും 125 മരണവും റിപ്പോർട്ട് ചെയ്തു. ജാർഖണ്ഡിലാണ് ഏറ്റവും കുറവ്, 96 കേസുകൾ. ബംഗാളിലാണ് ഏറ്റവും കുറവ് മരണം(23) സ്ഥിരീകരിച്ചിരിക്കുന്നത്.

You might also like