കൊവിഡിന് പിന്നാലെ ആശങ്ക വിതച്ച് ഒമാനില്‍ ബ്ലാക് ഫംഗസ്

0

 

മസ്‌കറ്റ്: ഒമാനിലും ‘ബ്ലാക്ക് ഫംഗസ്’ (മുകര്‍മൈക്കോസിസ്) റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഒമാനില്‍ രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വൈറസ് ബാധിച്ച മൂന്നു രോഗികളുടെ സ്രവപരിശോധനയില്‍ ബ്ലാക്ക് ഫംഗസ് പിടിപെട്ടതായി കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രലായതിന്റെ പ്രസ്താവനയില്‍ പറയുന്നു. മൂന്ന് രോഗികളും മന്ത്രാലയത്തിന്റെ ചികിത്സയിലാണെന്നും  അറിയിപ്പില്‍ പറയുന്നു.

You might also like